തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി  സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു.  ഈ മാസം 17 മുതൽ 26 വരെ http://postercontest.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. വിഷയം: ‘ഇനിയും മുന്നോട്ട് – ക്ഷേമ, വികസന രംഗങ്ങളിൽ കേരളത്തിൻറെ പാത’.
പോസ്റ്ററുകൾ 8 ഇഞ്ച് ഃ 8 ഇഞ്ച്  സൈസിൽ വേണം തയാറാക്കേണ്ടത്. ഒരു പോസ്റ്ററിൻറെ പരമാവധി സൈസ് 25 എംബി ആയിരിക്കണം. ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. അപ്ലോഡ് ചെയ്യപ്പെടുന്ന പോസ്റ്ററുകൾ ഈ മേഖലയിലെ വിദഗ്ധർ കണ്ട് വിലയിരുത്തി സമ്മാനങ്ങൾ നിശ്ചയിക്കും.
ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകൾക്ക് 5000 രൂപ വീതവും മികച്ച നിലവാരം പുലർത്തുന്ന 10 പോസ്റ്ററുകൾക്ക് 3000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി 20 പേർക്ക് 1000 രൂപ വീതവും നൽകും. വിജയികൾക്ക്  പ്രശംസാപതവും ലഭിക്കും. മത്സരത്തിലെ എൻട്രികളുടെ പകർപ്പവകാശം  ഐ &പി ആർ വകുപ്പിനായിരിക്കും. സർക്കാർ വകുപ്പുകളുടെ ജനക്ഷേമപ്രവർത്തനങ്ങൾ നവമാധ്യമങ്ങളിലൂടെയും കൂടുതൽ പേരിലെത്തിക്കുകയാണ് സോഷ്യൽ മീഡിയ പോസ്റ്റർ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പിആർഡി ഡയറക്ടർ എസ്.ഹരികിഷോർ പറഞ്ഞു.