പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ളവർ ജനുവരി 20 നകം riteceofficial@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റ , മാർക്ക് ലിസ്റ്റ്, യോഗ്യത – പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പ് അയക്കണം. അഭിമുഖം ജനുവരി 22 രാവിലെ 9.30 ന് ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ വെച്ച് നടത്തും . ഫോൺ: 0481 2506153. 2507763