തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പുതിയ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗമാണു ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി എസ്. സുനിത, ആരോഗ്യ – വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി വി.ആർ. സലൂജ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി എം. ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി ബി. രാധാകൃഷ്ണൻ നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.