സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്കു കേന്ദ്ര – സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനു സഹായകമാകുന്ന മത്സര പരീക്ഷാ പരിശീലനത്തിനു ധനസഹായം നൽകുന്നതിനു പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിന്റെ 2020 – 21 വർഷത്തെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.