സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന പ്രാദേശിക വികസന ക്യാംപയിനിലേക്ക് മൊബൈല്‍ ഡിസ്‌പ്ലേ യൂണിറ്റ് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തില്‍ എല്‍ഇഡി വോള്‍ ഘടിപ്പിച്ച് ഒരു ദിവസം 10 കേന്ദ്രങ്ങളില്‍ വീതം ജില്ലയില്‍ പ്രദര്‍ശനം നടത്തുന്നതിനുള്ള ചെലവ് കണക്കാക്കിയാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. ചുരുങ്ങിയത് 15 ദിവസം പ്രദര്‍ശനം സംഘടിപ്പിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 വൈകീട്ട് മൂന്ന് മണി. ക്വട്ടേഷന്‍ തുറക്കുന്ന തീയതി ജനുവരി 20 വൈകിട്ട് നാല്് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255145.