തൃശ്ശൂർ: എറിയാട് ഐ എച്ച് ആര്‍ ഡി കോളേജ് പുനരുദ്ധാരണത്തിന് തുടക്കം കുറിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കോളേജിന്റെ ചുറ്റുമതില്‍, ജലസംഭരണത്തിനായി നിലവിലെ കുളം നവീകരണ പ്രവര്‍ത്തനങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്.
നിര്‍മ്മാണങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരന്‍, വിവിധ ജനപ്രതിനിധികള്‍, ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ഡോ പി സുരേഷ്, കോളേജ് പ്രിന്‍സിപ്പാള്‍ ഡി ബിന്ദു എന്നിവര്‍ പങ്കെടുത്തു.