തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്‌ട്രോങ് റൂം ഗാർഡ് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ജനുവരി 28, 29, 30 ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന്, നാല് തിയതികളിൽ രാവിലെ ആറുമുതൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് ഗ്രൗണ്ടിൽ നടക്കും. ഷെഡ്യൂൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾക്കുള്ള മെമ്മോ തപാൽ വഴി അയച്ചിട്ടുണ്ട്. 24 വരെ മെമ്മോ ലഭിക്കാത്തവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസുമായി ബന്ധപ്പെടണം. കായികക്ഷമത പരീക്ഷയ്ക്ക് ഹാജരാവുന്നവർ പരീക്ഷ സമയത്തിന് 48 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ഒരു കാരണവശാലും ശാരീരിക അളവെടുപ്പിനോ കായികക്ഷമത പരീക്ഷയ്‌ക്കോ പങ്കെടുപ്പിക്കുന്നതല്ല.