തൃശ്ശൂർ: വെണ്മേനാട് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ ചാവക്കാട് ക്ലസ്റ്റർ ലെവൽ യൂണിറ്റുകളുടെ സ്ക്രാപ്പ് ചലഞ്ച് നടത്തി. പാഴ് വസ്തുക്കൾ ശേഖരിച്ച് മേഖലയിൽ അർഹതപ്പെട്ടവർക്കു വീടുകൾ നിർമിച്ചു നൽകുകയാണ് ലക്ഷ്യം. 17 യൂണിറ്റുകളിലെ 1700 വിദ്യാർത്ഥികളാണ് ചാവക്കാട് ക്ലസ്റ്ററിലുുള്ളത്.എംഎഎസ്എം ഹയർസെക്കൻഡറി സ്കൂളിൽ പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ സ്ക്രാപ്പ് ചലഞ്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ കെ സുധ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗവും നാഷണൽ സർവീസ് സ്കീം ദത്തു ഗ്രാമ രക്ഷാധികാരിയുമായ കെ ദ്രൗപതി, പ്രിൻസിപ്പൽ വി എം കരീം, അബ്ദുൾ റസാഖ്, കെ ഹുസൈൻ, സൂര്യതേജസ്, എം ജെ സെബാസ്റ്റ്യൻ, വി ജെ ലിറോയ് തുടങ്ങിയവർ പങ്കെടുത്തു.
