തൃശ്ശൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊയ്യ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ മരച്ചീനി കൃഷിയുടെ വിളവെടുപ്പ് നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
സർക്കാർ ഉത്തരവുകൾ കൊണ്ടു മാത്രം കൃഷി വ്യാപിപ്പിക്കുവാൻ സാധ്യമല്ലെന്നും കൃഷിക്കാരെ സഹായിക്കാൻ ഇനിയും കൂടുതൽ സംവിധാനങ്ങൾ സർക്കാർ തലത്തിലും ത്രിതല പഞ്ചായത്ത് തലങ്ങളിലും ഉണ്ടാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.മടത്തുംപടി വില്ലേജിലെ ചക്കാട്ടിക്കുന്നിൽ 25 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത മരച്ചീനിയാണ് വിളവെടുത്തത്.സഹകരണ ബാങ്ക് പ്രസിഡൻ്റ് സി എസ് രഘു, ബ്ലോക്ക് പഞ്ചായത്തംഗം രേഖ ഷാൻ്റി ജോസഫ്, വാർഡംഗം ജോണി സജീവ് തുടങ്ങിയവർ പങ്കെടുത്തു.