സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബ്ലോക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ പൊതുജന പരാതി പരിഹാര അദാലത്ത് നടത്തും. ഇതു സംബന്ധിച്ച് ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല നൽകി പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തിയതികളിൽ കൊല്ലം ജില്ലയിൽ മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കാണ് അദാലത്തിന്റെ ചുമതല. ഈ ദിവസങ്ങളിൽ ആലപ്പുഴയിൽ മന്ത്രിമാരായ ജി.സുധാകരൻ, ഡോ. തോമസ് ഐസക്, പി.തിലോത്തമൻ എന്നിവർ അദാലത്തിൽ പങ്കെടുക്കും. ഇതേദിവസങ്ങളിൽ തൃശ്ശൂരിൽ മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്്. സുനിൽകുമാർ, സി.രവീന്ദ്രനാഥ് എന്നിവർക്കാണ് ചുമതല. കോഴിക്കോട്ട് മന്ത്രിമാരായ കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷണൻ എന്നിവർ അദാലത്തിന് ഈ ദിവസങ്ങളിൽ ചുമതല വഹിക്കും. കണ്ണൂരിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് ഈ തീയതികളിൽ അദാലത്തിൽ പങ്കെടുക്കുന്നത്.
ഫെബ്രുവരി എട്ട്, ഒൻപത്, 11 തിയതികളിൽ തിരുവനന്തപുരം ജില്ലയിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ നേതൃത്വത്തിൽ അദാലത്ത് നടക്കും. ഈ തീയതികളിൽ പാലക്കാട് ജില്ലയിൽ മന്ത്രിമാരായ എ.കെ.ബാലൻ, കെ.കൃഷ്ണൻകുട്ടി, വി.എസ്.സുനിൽകുമാർ എന്നിവർ പങ്കെടുക്കും. മലപ്പുറത്ത് മന്ത്രിമാരായ കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ എന്നിവരാണ് ഇതേ ദിവസങ്ങളിൽ അദാലത്തിന് ചുമതല വഹിക്കുന്നത്. കാസർഗോഡ് ജില്ലയിൽ എട്ട്, ഒൻപത് തിയതികളിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുക്കും.
ഫെബ്രുവരി 15, 16, 18 തിയതികളിൽ പത്തനംതിട്ട ജില്ലയിൽ മന്ത്രിമാരായ കെ.രാജു, എ.സി.മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ അദാലത്തിൽ പങ്കെടുക്കും. കോട്ടയം ജില്ലയിൽ മന്ത്രിമാരായ പി.തിലോത്തമൻ, കെ.കൃഷ്ണൻകുട്ടി, കെ.ടി.ജലീൽ എന്നിവരാണ് ഈ തീയതികളിൽ പങ്കെടുക്കുന്നത്. ഇടുക്കിയിൽ മന്ത്രിമാരായ എം.എം. മണി, ഇ.ചന്ദ്രശേഖരൻ, സി.രവീന്ദ്രനാഥ് എന്നിവർ പങ്കെടുക്കും. എറണാകുളം ജില്ലയിൽ മന്ത്രിമാരായ വി.എസ്്. സുനിൽകുമാർ, ഇ.പി.ജയരാജൻ, ജി.സുധാകരൻ എന്നിവർ പങ്കെടുക്കും.
വയനാട് ജില്ലയിൽ 15, 16 തിയതികളിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും. അദാലത്ത് സംഘടിപ്പിക്കാൻ ജില്ലാ കളക്ടറേറ്റുകളിൽ നിലവിലുള്ള നടപടിക്രമങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കണം. പൊതുജനങ്ങളിൽ നിന്ന് പരാതികൾ മുൻകൂട്ടി അദാലത്തിന്റെ പരിഗണനയ്ക്ക് ലഭ്യമാകുന്നുണ്ടെന്നും അതാത് ദിവസങ്ങളിൽ തന്നെ തീർപ്പാക്കുന്നത് ഉറപ്പു വരുത്താനും 14 വകുപ്പു സെക്രട്ടറിമാരെയും നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ബിജു പ്രഭാകർ, കൊല്ലത്ത് സഞ്ജയ് കൗൾ, പത്തനംതിട്ടയിൽ മിനി ആൻറണി, ആലപ്പുഴയിൽ രാജേഷ് കുമാർ സിംഗ്, കോട്ടയത്ത് റാണി ജോർജ്, ഇടുക്കിയിൽ കെ. ബിജു, എറണാകുളത്ത് മുഹമ്മദ് ഹനീഷ്, തൃശൂരിൽ പി. വേണുഗോപാൽ, പാലക്കാട്ട് സൗരബ് ജെയിൻ, മലപ്പുറത്ത് എ. ഷാജഹാൻ, കോഴിക്കോട്ട് പ്രണബ് ജ്യോതിനാഥ്, വയനാട്ടിൽ പുനീത് കുമാർ, കണ്ണൂരിൽ ബിശ്വനാഥ് സിൻഹ, കാസർകോട് ആനന്ദ് സിംഗ് എന്നിവരാണ് ചുമതലയുള്ള സെക്രട്ടറിമാർ.