തൃശ്ശൂർ  ചിറങ്ങര റെയിൽവേ മേൽപ്പാലം ജനു. 23 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക് മുഖ്യാതിഥിയാകും. ബി ഡി ദേവസ്സി എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ബെന്നി ബെഹനാൻ എം പി, ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണു കണ്ഠരുമഠത്തിൽ, ആർ ബി ഡി സി കെ മാനേജിങ് ഡയറക്ടർ ജാഫർ മാലിക്, ജനറൽ മാനേജർ കെ എഫ് ലിസി തുടങ്ങിയവർ പങ്കെടുക്കും.