തിരുവനന്തപുരം:  ദേശീയ വോട്ടേഴ്‌സ് ദിനത്താടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 18നും 24നും മദ്ധ്യേ പ്രായമുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. നാളെ (ജനുവരി 23) രാവിലെ പത്തുമണിയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം നടക്കുക. രണ്ടുപേര്‍ അടങ്ങുന്ന 50 ടീമുകളെ ഉള്‍ക്കൊള്ളിച്ച് പ്രാഥമിക ഘട്ടം നടത്തും. ഇതില്‍ വിജയിക്കുന്ന ആറുപേരെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അന്നേദിവസം രാവിലെ ഒന്‍പതുമുതല്‍ സ്‌പോട്ട് രജിസ്േ്രടഷന്‍ ഉണ്ടായിരിക്കും. ഒരു കോളേജില്‍ നിന്നും ഒന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് ജനുവരി 25ന് നടക്കുന്ന പ്രത്യേക പരിപാടിയില്‍ സമ്മാനം നല്‍കും.