കൊല്ലം : ആലപ്പാട് ഗ്രാമപഞ്ചായത്ത്, ആലപ്പാട് അഴീക്കല്‍ എഫ് എച്ച് സി, കടലോര സമിതി, കരുനാഗപ്പള്ളി ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ പരിഹാരങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പ്രസീതാകുമാരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെര്‍ലി മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ മെഴ്‌സി വില്യംസ്, കരുനാഗപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മജ്ഞു ലാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍മാരായ ഉഷാകുമാരി, ഉത്തരക്കുട്ടന്‍ എന്നിവര്‍ സന്നിഹിതരായി. ഡോ നഹാസ്, ഡോ നിവ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
