സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയില്‍ വനിത നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്സി, എം.എസ്സി, പി.എച്ച്.ഡി (നഴ്സിംഗ്) യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, കാര്‍ഡിയാക് സര്‍ജറി, ഐ.സി.യു (മുതിര്‍ന്നവര്‍), എന്‍.ഐ.സി.യു, ഐ.സി.സി.യു (കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഫെബ്രുവരി ഒന്നു മുതല്‍ 10 വരെ തീയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടക്കും.

താല്പര്യമുള്ളവര്‍www.norkaroots.org(http://demo.norkaroots.net/recruitment_2015.aspx) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ജനുവരി 28. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939  (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.