പത്തനംതിട്ട:  കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിടെ പട്ടികവര്‍ഗ വികസന വകുപ്പ്  ജില്ലയില്‍ മികച്ചപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2016-17 വര്‍ഷത്തില്‍ ജില്ലയിലെ 175 സ്‌കൂളുകളിലെ 885 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ യഥാക്രമം 20,33,373 രൂപയും 1,96,781 രൂപയും വിതരണം ചെയ്തു. 49 കുട്ടികള്‍ക്ക് വസ്ത്രം വാങ്ങുന്നതിനായി 500 രൂപ നിരക്കില്‍ 24500 രൂപ ചെലവഴിച്ചു. സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് 75 ശതമാനം ഹാജര്‍ ഉറപ്പുവരുത്തുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായമായി 117 കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 58500 രൂപ വിതരണം ചെയ്തു.

മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കുളുകള്‍ നടത്തുന്നതിന് വേതനം

മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കുളുകള്‍ നടത്തുന്നതിനാവശ്യമായ വേതനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആഹാരം, താമസം, വസ്ത്രങ്ങള്‍, അധിക കോച്ചിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയ വിദ്യാര്‍ഥികളുടെ എല്ലാ പാഠ്യേതര കാര്യങ്ങളും നിര്‍വഹിക്കുന്നതിനായി 53,29,208 ചെലവഴിച്ചിട്ടുണ്ട്. ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റല്‍ അന്തേവാസികളായ 85 വിദ്യാര്‍ഥികളുടെ ഭക്ഷണത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കുമായി 19,44,990 രൂപ ചെലവഴിച്ചു.

ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍

ജില്ലയില്‍ പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി വിവിധ സങ്കേതങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള എസ്.ടി പ്രൊമോട്ടര്‍മാര്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പ്രധാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 47 പേര്‍ക്ക് ഓണറേറിയം ഇനത്തില്‍ 48,27,734 രൂപ ചെലവഴിച്ചു.
ജില്ലയിലെ വിവിധ സങ്കേതങ്ങളില്‍ ഊരുകൂട്ടം കൂടുന്നതിന്റെ ചെലവിനത്തില്‍ 1,70,000 രൂപ വിനിയോഗിച്ചു. അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ഓഫീസ് ജോലികളില്‍ പരിശീലനം നല്‍കുന്നതിനായി നിയമിച്ച അഞ്ച് ഓഫീസ് മാനേജ്മെന്റ് ട്രെയിനികള്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 5,69,549 രൂപ ചെലവഴിച്ചു. എം.ആര്‍.എസ്/പ്രീ മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുന്നതിന് നിയമിതരായ സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 3,00000 രൂപ ചെലവഴിച്ചു.

96 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ഭക്ഷ്യധാന്യ കിറ്റുകള്‍

ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 96 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് എല്ലാ മാസവും അതോടൊപ്പം ജില്ലയിലെ 2216 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കാലത്തും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 10,27,850 രൂപ വിനിയോഗിച്ചു. നിര്‍ധനരായ 2 പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി 1,00,000 രൂപ ചെലവഴിച്ചു. 2016-17 വര്‍ഷം കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികള്‍ക്കായി 79,88,149 രൂപ ചെലവഴിച്ചിട്ടുണ്ട്.

മികച്ച പ്രവര്‍ത്തനവുമായി ഗോത്രസാരഥി പദ്ധതി

ആറു സ്‌കൂളുകളില്‍ നടപ്പിലാക്കിയ ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുന്നതിനും മൂന്നു സാമൂഹ്യപഠനമുറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി 10,31,809 രൂപ ചെലവഴിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് 2, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായം ഇനത്തില്‍ 65 വിദ്യാര്‍ത്ഥികള്‍ക്കായി 2,20,000 രൂപ ചെലവഴിച്ചു. അഞ്ച് മുതല്‍ 10 വരെ പഠിക്കുന്ന കുട്ടികള്‍ക്കായി അയ്യന്‍കാളി സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 11 കുട്ടികള്‍ക്കായി 99900 രൂപ ചെലവഴിച്ചു.

അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് കൈത്താങ്ങ് പദ്ധതി

അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി കൈത്താങ്ങ് പദ്ധതിയില്‍ 17 കുട്ടികള്‍ക്കായി 2,10,000 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗക്കാരായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള ജനനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 ഗുണഭോക്താക്കള്‍ക്കായി 14,44,000 രൂപ ചെലവഴിച്ചു. അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്ന പട്ടികവര്‍ഗ രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി 21 പേര്‍ക്ക് 15,00,000 രൂപ ചെലവഴിച്ചു. 340 ഗുണഭോക്താക്കള്‍ക്ക് ഭവനപുനരുദ്ധാരണാത്തിന് 64,78,500 രൂപ ചെലവഴിച്ചു.
എം.ആര്‍.എസ് വടശേരിക്കര ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍, പ്രി മെട്രിക് ഹോസ്റ്റലുകളിലെ കിണര്‍ നിര്‍മ്മാണം, പ്രി മെട്രിക് ഹോസ്റ്റലുകളിലെ കമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മാണം എന്നിങ്ങനെ മൂന്നു പദ്ധതികള്‍ക്കായി 6,77,720 രൂപ ചെലവഴിച്ചു.

9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

9, 10 ക്ലാസുകളില്‍ പഠനം നടത്തുന്ന 31 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 3,53,250 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അതിക്രമത്തിന് ഇരയായ പട്ടിക വര്‍ഗക്കാര്‍ക്കുള്ള ധനസഹായം ഇനത്തില്‍ 75,000 രൂപ അനുവദിച്ചു. ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയായ ‘ആശിക്കും ഭൂമി ആദിവാസിക്കു സ്വന്തം’ പദ്ധതിയില്‍ 19 ഗുണഭോക്താക്കള്‍ക്കായി 1,79,47,230 രൂപ ചെലവഴിച്ചു. ട്രൈബല്‍ സബ് പ്ലാന്‍ (എ.ടി.എസ്.പി) ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം 91 ഗുണഭോക്താക്കള്‍ക്കായി 84,50,000 രൂപ ചെലവഴിച്ചു. ഹാംലെറ്റ് ഡെവലപ്മെന്റ് പദ്ധതിയിലൂടെ ഭവനനിര്‍മ്മാണത്തിനായി 2,20,000 രൂപ ചെലവഴിച്ചു.

2017-18 വര്‍ഷത്തില്‍ ജില്ലയിലെ 165 സ്‌കൂളുകളിലെ 830 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രി മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ യഥാക്രമം 17,59,921 രൂപയും 1,31,525 രൂപയും വിതരണം ചെയ്തു. 48 കുട്ടികള്‍ക്ക് വസ്ത്രം വാങ്ങുന്നതിനായി 500 രൂപ നിരക്കില്‍ 24000 രൂപ ചെലവഴിച്ചു.സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് 75 ശതമാനം ഹാജര്‍ ഉറപ്പുവരുത്തുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായമായി 285 കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 1,42,500 രൂപ വിതരണം ചെയ്തു.
മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കുളുകള്‍ നടത്തുന്നതിനാവശ്യമായ വേതനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആഹാരം, താമസം, വസ്ത്രങ്ങള്‍, അധിക കോച്ചിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, എന്‍ എസ് എസ് തുടങ്ങിയ വിദ്യാര്‍ഥികളുടെ എല്ലാ പാഠ്യേതര കാര്യങ്ങളും നിര്‍വഹിക്കുന്നതിനായി 1,60,43,581 ചെലവഴിച്ചിട്ടുണ്ട്.

ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റല്‍ അന്തേവാസികളായ 85 വിദ്യാര്‍ഥികളുടെ ഭക്ഷണത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കുമായി 26,45,253 രൂപ ചെലവഴിച്ചു. ജില്ലയില്‍ പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി വിവിധ സങ്കേതങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള എസ്.ടി പ്രൊമോട്ടര്‍മാര്‍, ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 47 പേര്‍ക്ക് ഓണറേറിയം ഇനത്തില്‍ 55,42,667 രൂപ ചെലവഴിച്ചു.

അഭ്യസ്തവിദ്യരായവര്‍ക്ക് ഓഫീസ് ജോലികളില്‍ പരിശീലനം

ജില്ലയിലെ വിവിധ സങ്കേതങ്ങളില്‍ ഊരുകൂട്ടം കൂടുന്നതിന്റെ ചെലവിനത്തില്‍ 3,00,000 രൂപ വിനിയോഗിച്ചു. അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് ഓഫീസ് ജോലികളില്‍ പരിശീലനം നല്‍കുന്നതിനായി നിയമിച്ച മാനേജ്മെന്റ് ട്രെയിനികള്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 4,30,594 രൂപ ചെലവഴിച്ചു. എം.ആര്‍.എസ്/പ്രി മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുന്നതിന് നിയമിതരായ സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 5,21,704 രൂപ ചെലവഴിച്ചു.ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 96 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് എല്ലാ മാസവും, അതോടൊപ്പം ജില്ലയിലെ 2216 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കാലത്തും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 31,84,872 രൂപ വിനിയോഗിച്ചു.

നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം

നിര്‍ധനരായ 10 പട്ടികവര്‍ഗ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി 5,00,000 രൂപ ചെലവഴിച്ചു. 2017-18 വര്‍ഷം കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ആകെ 62,21,668 രൂപ ചെലവഴിച്ചു.ജില്ലയിലെ 7 സ്‌കൂളുകളില്‍ ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുന്നതിനും മൂന്ന് സാമൂഹ്യപഠനമുറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി 1232170 രൂപ ചെലവഴിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ് 2, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായം ഇനത്തില്‍ 32 വിദ്യാര്‍ത്ഥികള്‍ക്കായി 1,06000 രൂപ ചെലവഴിച്ചു. 5 മുതല്‍ 10 വരെ പഠിക്കുന്ന കുട്ടികള്‍ക്കായി അയ്യന്‍കാളി സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 27 കുട്ടികള്‍ക്കായി 1,68,700 രൂപ ചെലവഴിച്ചു.
അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി കൈത്താങ്ങ് പദ്ധതിയില്‍ എട്ട് കുട്ടികള്‍ക്കായി 1,12,000 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗക്കാരായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള ജനനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 63 ഗുണഭോക്താക്കള്‍ക്കായി 9,84,000 രൂപ ചെലവഴിച്ചു. അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്ന 216 പട്ടികവര്‍ഗ രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി 21,48,450 രൂപ ചെലവഴിച്ചു. 120 ഗുണഭോക്താക്കള്‍ക്ക് ഭവനപുനരുദ്ധാരണാത്തിന് 1,40,00,000 രൂപ ചെലവഴിച്ചു.

എസ്.സി. എടു ടി.എസ്.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു പദ്ധതികള്‍ക്കായി 30,00,000 രൂപ ചെലവഴിച്ചു. 9, 10 ക്ലാസുകളില്‍ പഠനം നടത്തുന്ന 152 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 3,87,000 രൂപ ചെലവഴിച്ചു. 6 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനവിനോദയാത്ര പോകുന്നതിനായി 48,705 വിനിയോഗിച്ചു. രണ്ട് പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 2,45,860 വിനിയോഗിച്ചു. മിശ്രവിവാഹ ധനസഹായമായി 50,000 രൂപ അനുവദിച്ചു. കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ ഓണറേറിയം ഇനത്തില്‍ 88,129 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അതിക്രമത്തിന് ഇരയായ പട്ടികവര്‍ഗക്കാര്‍ക്കുള്ള ധനസഹായം ഇനത്തില്‍ 10,000 രൂപ അനുവദിച്ചു.

ഭൂമി വാങ്ങി നല്‍കുന്നതിന് ‘ആശിക്കും ഭൂമി ആദിവാസിക്കു സ്വന്തം’

ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയായ ‘ആശിക്കും ഭൂമി ആദിവാസിക്കു സ്വന്തം’ പദ്ധതിയില്‍ 20 ഗുണഭോക്താക്കള്‍ക്കായി 90,11,092 രൂപ ചെലവഴിച്ചു. ട്രൈബല്‍ സബ് പ്ലാന്‍ (എ.ടി.എസ്.പി) ഭവനനിര്‍മ്മാണ പദ്ധതി പ്രകാരം 99 ഗുണഭോക്താക്കള്‍ക്കായി 8,65,900 രൂപ ചെലവഴിച്ചു.
2018-19 വര്‍ഷത്തില്‍ ജില്ലയിലെ 183 സ്‌കൂളുകളിലെ 886 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രി മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ 20,75,666 രൂപ വിതരണം ചെയ്തു. 42 കുട്ടികള്‍ക്ക് വസ്ത്രം വാങ്ങുന്നതിനായി 21,000 രൂപ ചെലവഴിച്ചു.
സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് 75 ശതമാനം ഹാജര്‍ ഉറപ്പുവരുത്തുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായമായി 328 കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 16,400 രൂപ വിതരണം ചെയ്തു. ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റല്‍ അന്തേവാസികളായ 85 വിദ്യാര്‍ഥികളുടെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി 18,49,929 രൂപ ചെലവഴിച്ചു.
മാതൃകാ റസിഡന്‍ഷ്യല്‍ സ്‌കുളുകള്‍ നടത്തുന്നതിനാവശ്യമായ വേതനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആഹാരം, താമസം, വസ്ത്രങ്ങള്‍, അധിക കോച്ചിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയ വിദ്യാര്‍ഥികളുടെ എല്ലാ പാഠ്യേ പാഠ്യേതര കാര്യങ്ങളും നിര്‍വഹിക്കുന്നതിനായി 1,25,12,000 ചെലവഴിച്ചിട്ടുണ്ട്.

എം.ആര്‍.എസ്/പ്രി മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങ്

ജില്ലയില്‍ പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി വിവിധ സങ്കേതങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള എസ്.ടി പ്രൊമോട്ടര്‍മാര്‍, ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 47 പേര്‍ക്ക് ഓണറേറിയം ഇനത്തില്‍ 49,97,163 രൂപ ചെലവഴിച്ചു. ജില്ലയിലെ വിവിധ സങ്കേതങ്ങളില്‍ ഊരുകൂട്ടം കൂടുന്നതിന്റെ ചെലവിനത്തില്‍ 1,19,281 രൂപ വിനിയോഗിച്ചു. അഭ്യസ്തവിദ്യരായ പട്ടികവര്‍ഗക്കാര്‍ക്ക് ഓഫീസ് ജോലികളില്‍ പരിശീലനം നല്‍കുന്നതിനായി നിയമിച്ച ഓഫീസ് മാനേജ്മെന്റ് ട്രെയിനികള്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 4,57,153 രൂപ ചെലവഴിച്ചു. എം.ആര്‍.എസ്/പ്രി മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുന്നതിന് നിയമിതരായ സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 2,72,679 രൂപ ചെലവഴിച്ചു.

ജില്ലയില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഓണറേറിയം ഇനത്തില്‍ 1,49,871 രൂപ ചെലവഴിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ എല്ലാ നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് എല്ലാ മാസവും അതോടൊപ്പം ജില്ലയിലെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കാലത്തും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 53,70,153 രൂപ വിനിയോഗിച്ചു. 2018-19 വര്‍ഷം കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ആകെ 32,70,657 രൂപ ചെലവഴിച്ചു.
നിര്‍ധനരായ 10 പട്ടികവര്‍ഗ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി 5,00,000 രൂപ ചെലവഴിച്ചു.

9 സ്‌കുളുകളില്‍ ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുന്നതിന് 18,91,545 രൂപയും മൂന്നു സാമൂഹ്യപഠനമുറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി 4,77,117 രൂപയും ട്യൂട്ടോറിയല്‍ ഗ്രാന്റിനായി 2,61,624 രൂപയും ചെലവഴിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് 2, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായം ഇനത്തില്‍ 92 വിദ്യാര്‍ഥികള്‍ക്കായി 2,05,000 രൂപ ചെലവഴിച്ചു. 5 മുതല്‍ 10 വരെ പഠിക്കുന്ന 27 കുട്ടികള്‍ക്കായി അയ്യന്‍കാളി സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 1,37,300 രൂപ ചെലവഴിച്ചു. അനാഥരായ 8 കുട്ടികളുടെ സംരക്ഷണത്തിനായി കൈത്താങ്ങ് പദ്ധതിയില്‍ 1,35,000 രൂപ ചെലവഴിച്ചു.

രണ്ട് പ്രി മെട്രിക് ഹോസ്റ്റലുകള്‍ നവീകരിച്ചു

രണ്ട് പ്രി മെട്രിക് ഹോസ്റ്റലുകളുടെ നവീകരണത്തിനായി 9,99,814 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗക്കാരായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള ജനനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 82 ഗുണഭോക്താക്കള്‍ക്കായി 17,20,000 രൂപ ചെലവഴിച്ചു. അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്ന 216 പട്ടികവര്‍ഗ രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി 33,00,000 രൂപ ചെലവഴിച്ചു. 120 ഗുണഭോക്താക്കള്‍ക്ക് ഭവനപുനരുദ്ധാരണാത്തിന് 2,25,72,462 രൂപ ചെലവഴിച്ചു.

എസ്.സി. എടു ടി.എസ്.പി യില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് ജീവനോപാധികള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പുല്ലുവെട്ടിയന്ത്രം വിതരണം, ഡ്രൈവിംഗ് പരിശീലനം, മുച്ചക്ര വാഹന ഡ്രൈവിംഗ് പരിശീലനം, തയ്യല്‍ മെഷീന്‍ വിതരണം എന്നിവയ്ക്കായ് 5,19,824 രൂപ ചെലവഴിച്ചു.
9, 10 ക്ലാസുകളില്‍ പഠനം നടത്തുന്ന 152 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 3,87,000 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അതിക്രമത്തിന് ഇരയായ പട്ടികവര്‍ഗക്കാര്‍ക്കുള്ള ധനസഹായം ഇനത്തില്‍ 2,00,000 രൂപ അനുവദിച്ചു. മിശ്രവിവാഹ ധനസഹായം ഇനത്തില്‍ രണ്ടു ഗുണഭോക്താക്കള്‍ക്കായി 1,00,000 രൂപ അനുവദിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രി മെട്രിക് വിദ്യാഭ്യാസാനുകൂല്യം

2019-20 വര്‍ഷത്തില്‍ ജില്ലയിലെ 171 സ്‌കുളുകളിലെ 875 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രി മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ 21,29,418 രൂപയും പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ 3,72,038 രൂപയും വിതരണം ചെയ്തു. 21 കുട്ടികള്‍ക്ക് വസ്ത്രം വാങ്ങുന്നതിനായി 10500 രൂപ ചെലവഴിച്ചു.
സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് 75% ഹാജര്‍ ഉറപ്പുവരുത്തുന്ന രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായമായി 238 കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 1,19,000 രൂപ വിതരണം ചെയ്തു. ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റല്‍ അന്തേവാസികളായ 85 വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി 13,84,873 രൂപ ചെലവഴിച്ചു.

ജില്ലയില്‍ പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി വിവിധ സങ്കേതങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള എസ്.ടി പ്രൊമോട്ടര്‍മാര്‍, ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 47 പേര്‍ക്ക് ഓണറേറിയം ഇനത്തില്‍ 61,17,059 രൂപ ചെലവഴിച്ചു. ജില്ലയിലെ വിവിധ സങ്കേതങ്ങളില്‍ ഊരുകൂട്ടം കൂടുന്നതിന്റെ ചെലവിനത്തില്‍ 1,00,000 രൂപ വിനിയോഗിച്ചു. അഭ്യസ്തവിദ്യരായ പട്ടികവര്‍ഗക്കാര്‍ക്ക് ഓഫീസ് ജോലികളില്‍ പരിശീലനം നല്‍കുന്നതിനായി നിയമിച്ച 5 ഓഫീസ് മാനേജ്മെന്റ് ട്രെയിനികള്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 3,57,598 രൂപ ചെലവഴിച്ചു.

എം.ആര്‍.എസ്/പ്രി മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുന്നതിന് നിയമിതരായ സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 3,04,476 രൂപ ചെലവഴിച്ചു. ജില്ലയില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഓണറേറിയം ഇനത്തില്‍ 2,42,253 രൂപ ചെലവഴിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 96 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് എല്ലാ മാസവും അതോടൊപ്പം ജില്ലയിലെ 2326 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കാലത്തും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 12,68,294 രൂപ വിനിയോഗിച്ചു.

2019-20 വര്‍ഷം കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ആകെ 27,01,503 രൂപ ചെലവഴിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ് 2, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായം ഇനത്തില്‍ 52 വിദ്യാര്‍ത്ഥികള്‍ക്കായി 1,80,500 രൂപ ചെലവഴിച്ചു. 5 മുതല്‍ 10 വരെ പഠിക്കുന്ന 19 കുട്ടികള്‍ക്കായി അയ്യന്‍കാളി സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 155490 രൂപ ചെലവഴിച്ചു. അനാഥരായ 6 കുട്ടികളുടെ സംരക്ഷണത്തിനായി കൈത്താങ്ങ് പദ്ധതിയില്‍ 108000 രൂപ ചെലവഴിച്ചു.

ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിനായി ജനനി ജന്മരക്ഷ പദ്ധതി

പട്ടികവര്‍ഗക്കാരായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള ജനനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 82 ഗുണഭോക്താക്കള്‍ക്കായി 21,95,000 രൂപ ചെലവഴിച്ചു.
അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്ന 550 പട്ടികവര്‍ഗ രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി പേര്‍ക്ക് 22,61,601 രൂപ ചെലവഴിച്ചു. 563 ഗുണഭോക്താക്കള്‍ക്ക് ഭവനപുനരുദ്ധാരണാത്തിന് 72,45,003 രൂപ ചെലവഴിച്ചു. എസ്.സി എ ടു ടി.എസ്.പി യില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പട്ടികവര്‍ഗക്കാര്‍ക്ക് ജീവനോപാധികള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പുല്ലുവെട്ടിയന്ത്രം, ചെയിന്‍സോ, പെറ്റി ഷോപ്പ് എന്നിവ നല്‍കി. പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അതിക്രമത്തിന് ഇരയായ പട്ടികവര്‍ഗക്കാര്‍ക്കുള്ള ധനസഹായം ഇനത്തില്‍ 3,00,000 രൂപ അനുവദിച്ചു. എട്ടു കുട്ടികള്‍ക്ക് പഠന വിനോദയാത്രയ്ക്കായി 54400 രൂപ ചെലവഴിച്ചു.

2020-21 വര്‍ഷത്തില്‍ സെപ്റ്റംബര്‍ വരെ ജില്ലയിലെ 98 സ്‌കുളുകളിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രി മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ 12,40,352 രൂപയും പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ 1,12,616 രൂപയും വിതരണം ചെയ്തു. ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റല്‍ അന്തേവാസികളായ 85 വിദ്യാര്‍ഥികളുടെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി 9,41,230 രൂപ ചെലവഴിച്ചു. ജില്ലയില്‍ പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി വിവിധ സങ്കേതങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള എസ്.ടി പ്രൊമോട്ടര്‍മാര്‍, ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 47 പേര്‍ക്ക് ഓണറേറിയം ഇനത്തില്‍ 38,52,547 രൂപ ചെലവഴിച്ചു.

അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് ഓഫീസ് ജോലികളില്‍ പരിശീലനം നല്‍കുന്നതിനായി നിയമിച്ച 5 ഓഫീസ് മാനേജ്മെന്റ് ട്രെയിനികള്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 2,95,483 രൂപ ചെലവഴിച്ചു. എം.ആര്‍.എസ്/പ്രി മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തുന്നതിന് നിയമിതരായ സ്റ്റുഡന്‍സ് കൗണ്‍സിലര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായി 40000 രൂപ ചെലവഴിച്ചു. ജില്ലയില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഓണറേറിയം ഇനത്തില്‍ 121210 രൂപ ചെലവഴിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 96 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് എല്ലാ മാസവും അതോടൊപ്പം ജില്ലയിലെ 2326 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കാലത്തും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 3141762 രൂപ വിനിയോഗിച്ചു.

ഉന്നതവിജയം നേടിയ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം

2019-20 വര്‍ഷം കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് വിവിധ പദ്ധതികള്‍ക്കായി ആകെ 16364246 രൂപ ചെലവഴിച്ചിട്ടുണ്ട്. ജില്ലയിലെ 14 സ്‌കുളുകളില്‍ നടന്നുവരുന്ന ഗോത്രസാരഥി പദ്ധതിക്ക് ആറ് സാമൂഹ്യപഠനമുറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ട്യൂട്ടോറിയല്‍ ഗ്രാന്റിനത്തിന്റെ 1353338 രൂപയും ചെലവഴിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് 2, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായം ഇനത്തില്‍ 1 വിദ്യാര്‍ത്ഥിക്കായി 6000 രൂപ ചെലവഴിച്ചു. അനാഥരായ 4 കുട്ടികളുടെ സംരക്ഷണത്തിനായി കൈത്താങ്ങ് പദ്ധതിയില്‍ 30000 രൂപ ചെലവഴിച്ചു. പട്ടികവര്‍ഗ്ഗക്കാരായ ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായുള്ള ജനനി ജന്മരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 82 ഗുണഭോക്താക്കള്‍ക്കായി 1028000 രൂപ ചെലവഴിച്ചു. നിര്‍ധനരായ 14 പട്ടികവര്‍ഗ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി 1300000 രൂപ ചെലവഴിച്ചു.

അസുഖങ്ങള്‍ ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്ന 206 പട്ടികവര്‍ഗ രോഗികള്‍ക്ക് ചികിത്സാ ധനസഹായമായി പേര്‍ക്ക് 1095330 രൂപ ചെലവഴിച്ചു.183 ഗുണഭോക്താക്കള്‍ക്ക് ഭവനപുനരുദ്ധാരണാത്തിന് 7367599 രൂപ ചെലവഴിച്ചു. എസ്.സി. എടു ടി.എസ്.പി യില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജീവനോപാധികള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പുല്ലുവെട്ടിയന്ത്രം, ചെയിന്‍സോ, പെറ്റി ഷോപ്പ് എന്നിവയ്ക്കായി 515594 രൂപ നല്‍കി. ആടുവളര്‍ത്തലിന് 169205 രൂപ മൃഗസംരക്ഷണ വകുപ്പ് മുഖേനയും പശു വളര്‍ത്തലിന് 1160500 രുപ ക്ഷീരവികസന വകുപ്പ് മുഖേനയും വിതരണം ചെയ്തു. പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം അതിക്രമത്തിന് ഇരയായ പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ധനസഹായം ഇനത്തില്‍ 33877 രൂപ അനുവദിച്ചു. 3 കുട്ടികള്‍ക്ക് പഠനവിനോദയാത്രയ്ക്കായി 13400 രൂപയും ചെലവഴിച്ചു.