പാലക്കാട്:  സംസ്ഥാന യുവജനക്ഷേമ ബോര്ഡ് കലാഭവന് മണി സ്മരണാര്ത്ഥം ജില്ലാ തലങ്ങളില് ഓണ്ലൈന് നാടന്പാട്ട് മത്സരം നടത്തുന്നു. ജില്ലയിലെ യൂത്ത് / യുവ ക്ലബുകള്ക്ക് പങ്കെടുക്കാം. 10 മിനിറ്റ് ദൈര്ഘ്യമുള്ള നാടന്പാട്ടുകളുടെ വീഡിയോ എം.പി.4 സൈസ് ഒരു ജിബിക്കുള്ളില് റിക്കോര്ഡ് ചെയ്ത് ജില്ലാ യുവജന കേന്ദ്രം, പാലക്കാട് ഓഫീസില് നേരിട്ടോ 9447402042 എന്ന നമ്പറില് വാട്‌സ് ആപ്പ് ആയോ ജനുവരി 31 നകം സമര്പ്പിക്കണം.
ഒന്നും, രണ്ടും, മൂന്നും സ്ഥാന വിജയികള്ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ ക്യാഷ് പ്രൈസ് നല്കുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് 9895183934 എന്ന നമ്പരിലോ ജില്ലാ യുവജനകേന്ദ്രം, ജില്ലാ പഞ്ചായത്ത്, റൂം നമ്പര് 18, പാലക്കാട് വിലാസത്തിലോ ബന്ധപ്പെടാം. വീഡിയോയില് യുവ / യൂത്ത് ക്ലബിന്റെ പേര്, വിലാസം രേഖപ്പെടുത്തണം. കൂടാതെ വീഡിയോയുടെ പശ്ചാത്തലത്തില് ‘കേരള സംസ്ഥാന യുവജന ക്ഷേമ ബോര്ഡ് മണിനാദം 2021′ എന്ന് രേഖപ്പെടുത്തിയ ബാനര് ഉണ്ടായിരിക്കണമെന്നും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര് അറിയിച്ചു.