പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല് ഓഫീസിനു കീഴിലുള്ള സ്ഥാപനത്തില് മെഡിക്കല് ഓഫീസര് (നേച്ചര് ക്യൂര്) തസ്തികയില് താത്ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18 നും 40 നും മദ്ധ്യേ. ബി.എന്.വൈ.എസ് ബിരുദവും ട്രാവന്കോഡ് കൊച്ചിന് മെഡിക്കല് കൗണ്സില് ഫോര് ഐ.എസ്.എം തിരുവനന്തപുരത്തിന്റെ രജിസ്‌ട്രേഷന് സര്ട്ടിഫിക്കറ്റുള്ളവരാകണം അപേക്ഷകര്.
താത്പ്പര്യമുള്ളവര് പേര്, വയസ്, ജനനതിയ്യതി, വിദ്യാഭ്യാസ യോഗ്യത, തൊഴില് പരിചയം, മേല്വിലാസം തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകളും പകര്പ്പുമായി ജനുവരി 29 ന് രാവിലെ 10.30 ന് പാലക്കാട് ഹെഡ് പോസ്റ്റോഫീസിന് സമീപമുള്ള ജില്ലാ മെഡിക്കല് ഓഫീസില് (ഭാരതീയ ചികിത്സാ വകുപ്പ്) കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഭാരതീയ ചികിത്സാ വകുപ്പ്) അറിയിച്ചു.