പാലക്കാട്:  25 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ ജില്ലയിൽ നടക്കും. ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 251 അംഗ സംഘാടക സമിതി രൂപീകരിച്ചു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനായി. ഷാഫി പറമ്പിൽ എം.എൽ. എ. യോഗം ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിനെത്തുന്ന ഡെലിഗേറ്റ്സിനുള്ള രജിസ്ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു. ആന്റിജൻ ടെസ്റ്റിൻ്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷൻ. ടെസ്റ്റ് സൗജന്യമായിരിക്കും. പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർത്ഥികൾക്ക് 400 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.
ജില്ലയിലെ അഞ്ച് തിയേറ്ററുകളിൽ പ്രദർശനം.
പാലക്കാട് ജില്ലയിലെ പ്രിയദർശനി, പ്രിയതമ, പ്രിയ, സത്യ, ശ്രീദേവി ദുർഗ എന്നീ അഞ്ച് തിയേറ്ററുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാവും പ്രദർശനം നടക്കുക. ഒരു കേന്ദ്രത്തിൽ(പാലക്കാട് ജില്ലയിൽ മാത്രം) 1500 ഡെലിഗേറ്റ്സിനായിരിക്കും അനുവാദം ഉണ്ടാവുക. പ്രദർശനത്തിനെത്തുന്ന ഡെലിഗേറ്റ്സിനുള്ള രജിസ്ട്രേഷൻ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ അറിയിച്ചു.
ഒരു പാസ് കൊണ്ട് അഞ്ച് തീയ്യേറ്ററുകളിൽ എല്ലാ ദിവസവും എല്ലാ പ്രദർശനവും കാണാൻ സാധിക്കും. കോവിഡ് പശ്ചാത്തലത്തിൽ പാസ് ലഭിച്ചവർ പ്രദർശനത്തിന് 24 മണിക്കൂറിനകം റിസർവ് ചെയ്യേണ്ടതുണ്ട്. ഫെബ്രുവരി 27 ,28 തീയതികളിലാണ് പാസ് വിതരണം നടക്കുക. അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപനവും പുരസ്കാര വിതരണവും പാലക്കാട് ആയിരിക്കും നടക്കുക.
ഫെസ്റ്റിവൽ നടക്കുക നാല് ജില്ലകളിലായി
കോവിഡിന്റെ പശ്ചാതലത്തിൽ സ്ഥാനത്ത് നാല് ജില്ലകളിലായാണ് ഫെസ്റ്റിവൽ നടക്കുക.
ഫെബ്രുവരി 10 മുതൽ 14 വരെ തിരുവനന്തപുരത്തും , ഫെബ്രവരി 17 മുതൽ 21 വരെ എറണാകുളത്തും, ഫെബ്രവരി 23 മുതൽ 27 വരെ തലശ്ശേരിയിലും മാർച്ച് ഒന്നുമുതൽ അഞ്ചുവരെ പാലക്കാടുമായാണ് ഫെസ്റ്റിവൽ നടക്കുക. ജൂറി അംഗങ്ങൾ ഓൺലൈനായായിരിക്കും സിനിമകൾ വീക്ഷിക്കുക.
സംഘാടക സമിതി അംഗങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയന് , മുന് മുഖ്യമന്ത്രിയും മലമ്പുഴ എം.എല്.എയുമായ വി.എസ് അച്യുതാന്ദന്, പട്ടികജാതി-പട്ടികവര്ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക- പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്, ജലവിഭവവകുപ്പ് മന്ത്രി
കെ.കൃഷ്ണന്കുട്ടി എന്നിവർ മുഖ്യരക്ഷാധികാരികളായാണ് സംഘടക സമിതി രൂപീകരിച്ചിട്ടുള്ളത്. വി.കെ ശ്രീകണ്ഠന് എം.പി , രമ്യാ ഹരിദാസ് എം.പി, ഇ.ടി മുഹമ്മദ് ബഷീര് എം.പി, എം.എഎല്.എമാരായ ഷാഫി പറമ്പില്, പി. ഉണ്ണി , പി.കെ ശശി, വി.ടി ബല്റാം, കെ.ബാബു, കെ.ഡി പ്രസേനന്, എന് ഷംസുദ്ദീന്, മുഹമ്മദ് മുഹ്‌സിന്, മുന്സിപ്പല് കൗണ്സില് ചെയര്പേഴ്‌സണായ പ്രിയ അജയന്, മുന്സിപ്പല് കൗണ്സില് വൈസ് ചെയര്മാന് സി.കൃഷ്ണദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായ റാണി ജോര്ജ്ജ് ഐ.എ.എസ്, മുന് ഗവര്ണറായ കെ. ശങ്കരനാരായണന്, ജില്ലാ കലക്ടര് മൃണ്മയീ ജോഷി ശശാങ്ക് ഐ.എ.എസ്, ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുജിത്ദാസ് ഐ.പി.എസ്, കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്പ്പറേഷന് ചെയര്മാനാന് ഷാജി എന് കരുണ്, മുണ്ടൂര് സേതുമാധവന്, പത്മശ്രീ എം.ഡി വത്സമ്മ, പത്മശ്രീ ശിവൻ നമ്പൂതിരി, സി.പി.ഐ(എം) ജില്ലാ കമ്മിറ്റി സെക്രട്ടറി സി.കെ രാജേന്ദ്രന്, സി.പി.ഐ ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.പി സുരേഷ് രാജ്, ഐ.യു.എം.എല് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കളത്തില് അബ്ദുള്ള, ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രസിഡന്റ് സി.കൃഷ്ണദാസ്, ജനതാദള് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.ആര് ഗോപിനാഥ്, കേരളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ്നി സ് മാത്യൂ, എന്.സി.പി ജില്ലാ കമ്മിറ്റി സുരേഷ് ഹരിഹരന്, എന്.സി.പി ജില്ലാ കമ്മിറ്റി അംഗം റസാഖ് മൗലവി, മലയാള മനോരമ കോ-ഓര്ഡിനേറ്റര് എഡിറ്റര് സുരേഷ് ഹരിഹരന്, മാതൃഭൂമി മാനേജര്, അമല്രാജ് എന്നിവരാണ് രക്ഷാധികാരികൾ.
പട്ടികജാതി-പട്ടികവര്ഗ്ഗ-പിന്നോക്കക്ഷേമ-നിയമ-സാംസ്‌കാരിക- പാര്ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് ഫെസ്റ്റിവല് പ്രസിഡന്റാണ്. സംസ്ഥാന ചലചിത്ര അക്കാദമി ചെയര്മാന് കമൽ ഫെസ്റ്റിവല് ഡയറക്ടറാണ്.കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയാണ് ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് ഡയറക്ടർ.
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ ബീന പോളാണ് ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ ചെയർപേഴ്സണായും മുൻ എം.പി.മാരായ എൻ .എൻ . കൃഷ്ണദാസ്, എം. ബി.രാജേഷ്, കെ.ഇ. ഇസ്മയിൽ, മുൻ എം.എൽ.എ.മാരായ എം. ചന്ദ്രൻ, എം. ഹംസ, കെ.വി. രാമകൃഷ്ണൻ, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ എന്നിവർ വൈസ് ചെയർമാന്മാരായിട്ടുള്ള സംഘാടക സമിതിയിൽ ചലച്ചിത്ര അക്കാദമി അംഗം ജി. പി. രാമചന്ദ്രനാണ് കൺവീനർ. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയനാണ് ജനറൽ കൺവീനർ.
എൻ.ജി.ഒ. യൂണിയൻ പ്രസിഡന്റ് മുഹമ്മദ് ബഷീർ, കെ.ജി.ഒ.എ. ഭാരവാഹി എം.എ നാസർ, കെ.എസ്. ടി.എ. സെക്രട്ടറി കെ.എ. ശിവദാസൻ, സജി വർഗീസ്, കെ. എ. നന്ദജൻ, എം.കെ .ശിവൻകുട്ടി, എ. കെ. ചന്ദ്രൻ കുട്ടി, രാജേഷ് മേനോൻ, എന്നിവരാണ് ജോയിന്റ് കൺവീനർമാരും, കൂടാതെ 17 പേർ മെമ്പർമാരായുള്ള സംഘടക സമിതിയുമാണ് രൂപീകരിച്ചിട്ടുള്ളത്.
ജില്ലാ പബ്ലിക് ലൈബ്രറിയിൽ നടന്ന സംഘാടക സമിതി യോഗത്തിൽ ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി , സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ചന്ദ്രൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, മുൻസിപ്പൽ ചെയർപേഴ്സൺ പ്രിയ അജയൻ, അഡ്വ. കെ. ശാന്തകുമാരി , മുൻ എൻ.എഫ്.ഡി.സി. ഡയറക്ടർ പി. പരമേശ്വരൻ, കെ. നന്ദകുമാർ , ജി.പി. രാമചന്ദ്രൻ, മധു ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.