തൃശ്ശൂർ: ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റി ‘ദിശ’യുടെ 2020- 21 സാമ്പത്തികവർഷത്തെ അവലോകന യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കമ്മിറ്റി ചെയർമാനും എംപിയുമായ ടി എൻ പ്രതാപന്റെ അധ്യക്ഷതയിൽ നടന്ന വീഡിയോ കോൺഫറൻസിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അടുത്തിരിക്കുന്ന സാഹചര്യത്തിൽ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധ ചെലുത്തണമെന്ന് എംപി നിർദ്ദേശിച്ചു.
യോഗത്തിൽ എഡിഎം റെജി പി ജോസഫ്, കോർപ്പറേഷൻ മേയർ എം കെ വർഗീസ്, തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, വിവിധ ജില്ലാതല നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.