നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 390 പേര്‍ക്ക്
ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും
10 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 4,443 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 20,613 പേര്‍


മലപ്പുറം: ജില്ലയില്‍ ഇന്ന് (ജനുവരി 24) 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 97,611 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 403 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 390 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 10 പേരും രോഗബാധിതരായി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വീതം വിദേശ രാജ്യത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്.

ജില്ലയിലിപ്പോള്‍ 20,613 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,443 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 329  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 135 പേരും 120 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 523 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ആരോഗ്യ ജാഗ്രത പാലിക്കണം

കോവിഡ് വ്യാപനം തടയുന്നതിനായി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവരും വൈറസ് ബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഞായറാഴ്ച (ജനുവരി 24) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 
എ.ആര്‍ നഗര്‍ 02
ആലങ്കോട്  14
ആലിപ്പറമ്പ്  03
അമരമ്പലം  05
ആനക്കയം  06
അങ്ങാടിപ്പുറം  09
അരീക്കോട്  06
ആതവനാട്  01
ചാലിയാര്‍ 03
ചേലേമ്പ്ര  05
ചെറുകാവ്  06
ചോക്കാട് 04
ചുങ്കത്തറ  06
എടക്കര  03
എടപ്പാള്‍  03
എടരിക്കോട്  01
എടവണ്ണ  16
ഏലംകുളം 02
ഇരിമ്പിളിയം 01
കാളികാവ്  04
കണ്ണമംഗലം 01
കരുളായി  03
കരുവാരക്കുണ്ട്  12
കാവനൂര്‍  04
കീഴാറ്റൂര്‍  02
കീഴുപറമ്പ് 06
കോഡൂര്‍ 01
കൊണ്ടോട്ടി  02
കൂട്ടിലങ്ങാടി  03
കോട്ടക്കല്‍  08
കുറുവ  02
കുറ്റിപ്പുറം  06
കുഴിമണ്ണ 07
മക്കരപ്പറമ്പ് 03
മലപ്പുറം  22
മമ്പാട്  03
മഞ്ചേരി  12
മങ്കട  05
മാറാക്കര 02
മാറഞ്ചേരി  07
മേലാറ്റൂര്‍ 03
മൂന്നിയൂര്‍  03
മൂര്‍ക്കനാട്  04
മൂത്തേടം  01
മൊറയൂര്‍  01
മുതുവല്ലൂര്‍  04
നന്നംമുക്ക് 03
നെടിയിരുപ്പ് 01
നിലമ്പൂര്‍  09
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 01
പള്ളിക്കല്‍ 04
പാണ്ടിക്കാട്  17
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ  07
പെരുമണ്ണ ക്ലാരി 01
പെരുവെള്ളൂര്‍  07
പൊന്മള 02
പൊന്നാനി  04
പൂക്കോട്ടൂര്‍  04
പോരൂര്‍  09
പുലാമന്തോള്‍  03
പുളിക്കല്‍  03
പുല്‍പ്പറ്റ 03
പുഴക്കാട്ടിരി 02
താനാളൂര്‍  03
താനൂര്‍  01
തവനൂര്‍  04
താഴേക്കോട്  01
തെന്നല 01
തിരുനാവായ 01
തിരുവാലി 01
തൃക്കലങ്ങോട്  02
തൃപ്രങ്ങോട് 01
തുവ്വൂര്‍  01
തിരൂര്‍  03
തിരൂരങ്ങാടി  06
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി  02
വളവന്നൂര്‍  03
വള്ളിക്കുന്ന്  07
വട്ടംകുളം  03
വാഴക്കാട്  02
വഴിക്കടവ്  04
വേങ്ങര  20
വെട്ടത്തൂര്‍ 01
വെട്ടം 02
വണ്ടൂര്‍  17