പാലക്കാട് ജില്ലയില്‍ പതിനാല് കേന്ദ്രങ്ങളിലായി ജനുവരി 25 ന് കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1313 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ 1400 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്തതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 6362 ആയി.
