കാസർഗോഡ്:  ഐ.ഇ.സി കോ ഓഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധ ബോധവത്ക്കരണത്തിനായി തയ്യാറാക്കിയ ജാഗ്രത ഡോക്യു ഫിക്ഷന്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ജില്ലാ കള്ടര്‍ ഡോ. ഡി സജിത്ബാബു അധ്യക്ഷനായി.

സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, ഐ.ഇ.സി കോഓഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഐ.ഇ.സി കമ്മറ്റി അംഗം ജിഷോ ജെയിംസ്, ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഭിനേതാക്കളായ കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഐ.ഇ.സി കമ്മറ്റിയുടെ ഭാഗമായി മത്സരങ്ങള്‍ ഡിജിറ്റല്‍പോസ്റ്റര്‍, നോട്ടീസ്, ട്രോള്‍, ഡോക്യുമെന്ററി, ഹ്രസ്വ ചിത്രം തുടങ്ങി വിവിധ കോവിഡ് പ്രതിരോധ പ്രചരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്.