തൃശ്ശൂർ:    പ്രളയത്തിൽ തകർന്ന ഇടതുകര കനാലിന് ശാശ്വത പരിഹാരമായി ജലസേചന വകുപ്പ് പീച്ചി പദ്ധതി അക്വഡക്റ്റ് നിർമിക്കുന്നു. ഒല്ലൂർ നിയോജകമണ്ഡലത്തിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലൂടെ കടന്നു പോകുന്ന പീച്ചി ഇടതുകര കനാലിന്റെ ഭാഗങ്ങളാണ് 2018ലെ പ്രളയത്തിൽ തകർന്നത്. ഇതിനായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി 2.90 കോടി രൂപ നിർമാണച്ചിലവ് അനുവദിച്ചു. അക്വഡക്റ്റിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 28ന് ഉച്ചയ്ക്ക് 12.30ന് കുറുപ്പത്ത് വളവ് പരിസരത്ത് കേരള ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും.

ചീഫ് വിപ്പ് അഡ്വ. കെ രാജന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ കലക്ടർ എസ് ഷാനവാസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.