പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലുകളിലും കുക്ക്/ഹെല്‍പ്പര്‍ തസ്തികകളില്‍ ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മേയ് 14ന് നടക്കും. പ്രായം- 18നും 45നും ഇടയില്‍.
അര്‍പ്പണ മനോഭാവും പാചക കലയില്‍ താത്പര്യവുമുള്ള പട്ടികവര്‍ഗ വിഭാഗക്കാരെയാണ് പരിഗണിക്കുക. ജാതി, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം രാവിലെ 11ന് പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ ജീവനക്കാരുടെ ഉറ്റബന്ധുക്കളേയോ അന്തേവാസികളായ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളേയോ പരിഗണിക്കില്ല. വിശദ വിവരങ്ങള്‍ 0475-2222353 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.