ജില്ലാ പഞ്ചായത്തിലെ ഹ്യൂമണ്‍ റിസോഴ്‌സ് ആന്റ് ഐ.ടി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ മേയ് ഒന്‍പതിന് ആരംഭിക്കുന്ന തയ്യല്‍ പരിശീലനത്തിനും വിവിധ ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ക്കും അപേക്ഷ ക്ഷണിച്ചു.
അലങ്കാര നെറ്റിപ്പട്ടം, സോപ്പ്, കുട, പോപ്പര്‍ ബാഗ് ആന്റ് ബിഗ്‌ടോപ്പര്‍, ഫാന്‍സി ബാഗ് എന്നിവയുടെ നിര്‍മാണം, ലിക്വിഡ് എംബ്രോയിഡറി എന്നിവയാണ് കോഴ്‌സുകള്‍. വനിതകള്‍ക്ക് മാത്രമായുള്ള തയ്യല്‍ പരിശീലന കോഴ്‌സുകളുമുണ്ട്. താത്പര്യമുള്ളവര്‍ മേയ് ഒന്‍പതിനകം ജില്ലാ പഞ്ചായത്തിലെ ഹ്യൂമന്‍ റിസോഴ്‌സ് ആന്റ് ഐ.ടി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ ജില്ലാ പഞ്ചായത്തിലും 0474-2791190 എന്ന നമ്പരിലും ലഭിക്കും.