നാളെ രാത്രി 9.15-ന് വേണു സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം പരിണാമം കൈറ്റ് വിക്ടേഴ്‌സില്‍ (മെയ് അഞ്ച്) സംപ്രേഷണം ചെയ്യും, അഞ്ച് മുതിര്‍ന്ന പൗരന്മാരുടെ ജീവിതസാഹചര്യങ്ങളും വിരസതയും ഏകാന്തതയും ചര്‍ച്ച ചെയ്യുന്ന ഈ ചിത്രത്തില്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍, അശോകന്‍, നെടുമുടി വേണു, റ്റി.പി. മാധവന്‍, രവി മേനോന്‍, കവിയൂര്‍ പൊന്നമ്മ, അംബികാ മോഹന്‍ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു.
ഞായറാഴ്ച രാവിലെ 9.15-ന് ബംഗാളി സംവിധായിക മാധബി മുഖര്‍ജിയുടെ ‘ആത്മജ’ സംപ്രേഷണം ചെയ്യും. 1996-ല്‍ പുറത്തിറങ്ങി ചലച്ചിത്ര നിരൂപക പ്രശംസകള്‍ ഏറെ നേടിയ ഈ ബംഗാളി ചലച്ചിത്രം ബന്ധം വേര്‍പിരിഞ്ഞ കുടുംബത്തിലെ കുഞ്ഞുങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ മാനസികാവസ്ഥയും ചര്‍ച്ച ചെയ്യുന്നു. ഇന്ദ്രാണി ഹല്‍ദ. അര്‍ജുന്‍ ചക്രവര്‍ത്തി, നിര്‍മല്‍ കുമാര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
