തൃശ്ശൂര്‍:  ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ മണ്ണിര കമ്പോസ്‌റ്റ്‌ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന സുഭിക്ഷ കേരളം തരിശ് പച്ചക്കറി കൃഷി പദ്ധതിക്കായാണ് മണ്ണിര കമ്പോസ്‌റ്റ്‌ കിറ്റ് വിതരണം ചെയ്തത്. പത്തു പാക്കറ്റ് വീതം 800 കിലോയുടെ കമ്പോസ്റ്റ് ആണ് വിതരണം ചെയ്തത്. തുടർന്നും ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഭാഗമായി കമ്പോസ്റ്റ് കിറ്റുകൾ ലഭിക്കും.

കമ്പോസ്റ്റ് കിറ്റിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷാഹിബാൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ വി രവീദ്രൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ പി വി വിജീഷ്, മെമ്പർമാരായ കെ വി കബീർ, ഇ ടി ഫിലോമിന, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.