കാസര്‍കോട് ജില്ലാ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫേര്‍ സൊസൈറ്റി (എന്‍.എച്ച്.എം) കണ്‍കറന്റ് ഓഡിറ്റേഴ്‌സ് ആകാന്‍ താല്‍പര്യമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങള്‍/കോസ്റ്റ് അക്കൗണ്ടന്റുമാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി 10 ന് 2.30 നകം താല്‍പര്യപത്രം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ കാഞ്ഞങ്ങാട് എന്‍ എച്ച് എം ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കുമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
