ആലപ്പുഴ: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് ഇന്ന് (ജനുവരി 28) കൂടി അപേക്ഷിക്കാം.

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ (www.cmo.kerala.gov.in) അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ഫെബ്രുവരി 1, 2, 4 തീയതികളിലാണ് ജില്ലയിലെ അദാലത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകളും അദാലത്തിൽ പരിഗണിക്കും.