മലപ്പുറം:ജില്ലാ തലത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കൈമാറി. ഹരിത കേരള മിഷനും ശുചിത്വമിഷനും സംയുക്തമായി നടത്തിയ പരിശോധനയ്ക്ക് ശേഷം ജില്ലാ തലത്തില്‍ എ ഗ്രേഡ് നേടിയ അഞ്ച് ഓഫീസുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്.
ഹരിത പദവിയില്‍ എ ഗ്രേഡ് ലഭിച്ച പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, ജില്ലാ മണ്ണ് പരിശോധന ലാബ്, ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവയ്ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അതത് ഓഫീസര്‍മാരും ജീവനക്കാരും ചേര്‍ന്ന് കലക്ടറില്‍ നിന്ന് ഏറ്റുവാങ്ങി. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എ രാജന്‍ വിവിധ വകുപ്പിലെ ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലയില്‍ 1,251 സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധന നടത്തിയതില്‍ 943 ഓഫീസുകള്‍ക്കാണ് പദവി ലഭിച്ചത്. 90 മാര്‍ക്കിന് മുകളില്‍ ലഭിച്ച 203 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് എ ഗ്രേഡും 80നും 89നും ഇടയില്‍ മാര്‍ക്ക് നേടിയ 350 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ബി ഗ്രേഡും 70നും 79നും ഇടയില്‍ മാര്‍ക്ക് നേടിയ 390 ഓഫീസുകള്‍ക്ക് സി ഗ്രേഡുമാണ് ലഭിച്ചിട്ടുള്ളത്.