നവജീവന്‍
സംസ്ഥാന സര്‍ക്കാര്‍ വയോജന നയത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്ക്ക് ജീവനോധാപാധി പ്രദാനം ചെയ്ത് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്താന്‍ വിഭാവനം ചെയ്ത നവീന പദ്ധതിയാണ് നവജീവന്‍. മുതിര്‍ന്ന പൗരന്മാരുടെ പരിചയ സമ്പത്തും അറിവും പരിചയപ്പെടുത്താനും സഹായകരമായ പദ്ധതിയാണിത്. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 വയസ്സുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് സ്വയം തൊഴില്‍ പദ്ധതി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, തൊഴില്‍ സാധ്യതകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ നല്കുന്നു. ഇതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിലവില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരുടെ ഭിന്നശേഷിയുടെ സ്വഭാവം, യോഗ്യത, അഭിരുചി, താല്‍പ്പര്യം, കഴിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഡാറ്റ ബാങ്ക് തയ്യാറാക്കും.
കപ്പാസിറ്റി ബില്‍ഡിങ്
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്കില്‍ ട്രെയിനിങ്, സംരംഭകത്വ വികസന പരിശീലനം എന്നിവ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളിലുമായി ബന്ധപ്പെട്ടു നല്കുന്നു.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് അറിയിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ നല്‍കുന്നത് മുതല്‍ ലക്ഷ്യത്തിലെത്തുന്നതു വരെ വിവിധ ഘട്ടങ്ങളില്‍ അവരെ സഹായിക്കാനും മത്സരപരീക്ഷകള്‍ക്ക് പ്രാപ്തരാക്കാനും ആവശ്യമായ തുടര്‍ പരിശീലനം നല്‍കും.
പലിശ രഹിത സ്വയംതൊഴില്‍ വായ്പ