എറണാകുളം: ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും ,അദാലത്തും നടത്തി. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ
പഞ്ചായത്ത്തല ഉദ്ഘാടനം നിർവ്വഹിച്ചു . രായമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്ത്യ സംഗമം , അദാലത്ത് എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു . ചടങ്ങിൽ ലീലകൃഷ്ണൻ , കൂമാരി രാജൻ , പുഷ്പ ജോയ് എന്നിവർക്ക് ഭൂരേഖ കൈമാറുകയും , ഐഷ അലിക്ക് പുതിയ വീടിന്റെ ഉടമ്പടി വയ്ക്കുകയും , ആനന്ദവല്ലി ശശീയ്ക്ക് പൂർത്തിയായ ഭവനത്തിന്റെ താക്കോൽ കൈമാറുകയും ചെയ്തു . കൂടാതെ ലൈഫ് ഗുണഭോക്താക്കൾക്ക് സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും , സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കി അദാലത്തുകൾ സംഘടിപ്പിക്കുകയും ചെയ്തു .

ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്മിത അനിൽ കുമാർ , വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബിജു കുര്യാക്കോസ് , ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ബിജീ പ്രകാശ് , ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ഗോപിനാഥ് , ഗ്രാമപഞ്ചായത്ത് അംഗങ്ങലായ സുബിൻ എൻ.എസ് , ഉഷാ ‘ ദേവി കെ.എൻ , മീനി നാരായണൻകുട്ടി , മിനി ജോയ് , രാജി ബിജു , പഞ്ചായത്ത് സെക്രട്ടറി ജെസി പി.വി , ആസൂത്രണ സമിതി ഉപാധ്യക്ഷൻ എസ് മോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു