എറണാകുളം: സംസ്ഥാന സർക്കാർ ലൈഫ്മിഷൻ വഴി പൂർത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈൻ വഴി നടത്തുന്നതിന്റെ ഭാഗമായി കോതമംഗലം നഗരസഭയിൽ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും, അദാലത്തും നടത്തി. ആന്റണി ജോൺ എം എൽ എ ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,കെ വി തോമസ്,രമ്യ വിനോദ്,സിജോ വർഗീസ്,ബിൻസി തങ്കച്ചൻ,നഗരസഭ സെക്രട്ടറി ഷെർല ബീഗം,കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.