കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ 2018 -19 അധ്യയനവര്‍ഷത്തില്‍ ഇംഗ്ലീഷ്, നിയമം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം.  ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.  നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ പകര്‍പ്പുകളും ഓരോ ശരിപകര്‍പ്പും സഹിതം മെയ് 15 ന് കോഴിക്കോട് ഗവ. ലോ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.  നിയമം, ഇംഗ്ലീഷ് വിഷയങ്ങളില്‍ രാവിലെ 10.30നും, മാനേജ്‌മെന്റ് വിഷയത്തില്‍ ഉച്ചയ്ക്ക് 1.30 നുമാണ് കൂടിക്കാഴ്ച. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കണം.