സർക്കാർ സംവിധാനങ്ങളിൽ ‘ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരത്തുന്നതിനും’ ജനങ്ങളുമായി സഹകരിച്ചു പദ്ധതി ആരംഭിക്കുമെന്ന് ‘2021-ലെ പത്തിന  കർമ്മപരിപാടി’-കളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. പൊതുജനങ്ങൾക്ക് തെളിവുകളടക്കം സമർപ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ഒരുങ്ങും. ഇതുവഴി ഫോൺ സന്ദേശങ്ങൾ, സ്‌ക്രീൻ ഷോട്സ്, എസ്എംഎസ്, ഓഡിയോ റെക്കോർഡിങ് തുടങ്ങിയ തെളിവുകൾ സമർപ്പിക്കാം.

ജനങ്ങളുടെ പൂർണ്ണമായ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും സർക്കാർ സംവിധാനങ്ങളിലുള്ള ദുഷ്പ്രവണതകളെക്കുറിച്ചു വിപുലമായ വിവര ശേഖരണം സാധ്യമാകും. അതോടുകൂടി ഭാവിയിൽ ഈ പ്രവണതകൾ തടയുന്നതിന് ആവശ്യമായ കൃത്യവും ശക്തവുമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിയും.  ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടത്തുന്ന പദ്ധതി ആയതിനാൽ, ഈ പദ്ധതിയുടെ പേര് ജനങ്ങൾക്ക് നിർദേശിക്കാം. അതിനുള്ള സൗകര്യങ്ങൾ ഒരുക്കി ഉടനെ പരസ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.