കൊച്ചി: ലെഫ് പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചതിനോടനുബന്ധിച്ച്
കൊച്ചി നഗരസഭാതല കുടുംബസംഗമവും അദാലത്തും നടത്തി. എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടിയിൽ മേയർ അഡ്വ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
എം.പി. ഹൈബി ഈഡൻ ഉദ്ഘാടനം നിർവഹിച്ചു .

ഭവനമില്ലായ്മ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുവാൻ നടത്തി വരുന്ന വികസന പ്രവർത്തനങ്ങൾ മേയർ ചടങ്ങിൽ എടുത്തുകാട്ടി. രാഷ്ട്രീയ ഭേദമന്യേ ഭവനം ഇല്ലായ്മ പോലെയുളള സാമൂഹീക പ്രശ്നങ്ങളെ ദുരീകരിക്കുവാൻ ഒന്നിച്ച് നിന്ന് പ്രവർത്തിക്കണം എന്ന് എം.പി. ഹൈബി ഈഡൻ പറഞ്ഞു .3541 ഗുണഭോക്താക്കൾ ക്കാണ് കൊച്ചി നഗരസഭയിൽ ഭവന നിർമ്മാണം പൂർത്തിയാക്കിയിട്ടുളളത്.
ഗുണഭോക്താക്കൾക്ക് ആവശ്യമായി വരുന്ന ഇതര സേവനങ്ങൾ ലഭ്യമാക്കുന്നതിന് അദാലത്തും സംഘടിപ്പിച്ചു.

ടാക്സ് അപ്പീൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ . പ്രിയ പ്രശാന്ത് , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ . പി . ആർ . റെനീഷ് , വിദ്യാസ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് , മറ്റ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .