ഇടുക്കി: ഭക്ഷ്യഭദ്രതാനിയമം 2018 നെക്കുറിച്ച് പുതുതായി ചുമതലയേറ്റ തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ക്ക് ബോധവത്ക്കരണം നടത്തുന്നതിന് ഫെബ്രുവരി 8ന് രാവിലെ 11 മുതല്‍ ഇടുക്കി കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പ്പശാല നടക്കും. സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അദ്ധ്യക്ഷന്‍ കെ. വി മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. ബി. രാജേന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസ് നയിക്കും. ജില്ലാ സപ്ലൈ ഓഫീസര്‍ അജേന്ദ്രന്‍ ആശാരി പി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ റേച്ചല്‍ ഡേവിഡ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഇടുക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി.എ എന്നിവര്‍ വിശദീകരണം നടത്തും.

ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങള്‍ക്കായി ജനസമ്പര്‍ക്ക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ പൊതുവിതരണ സംവിധാനത്തെക്കുറിച്ചുളള പരാതികളും നിര്‍ദ്ദേശങ്ങളും ഉന്നയിക്കുന്നതിനും പരിഹരിക്കുന്നതിനുമുളള സംവിധാനവും ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും സാന്നിദ്ധ്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാതല നോഡല്‍ ഓഫീസര്‍ അജേന്ദ്രന്‍ അറിയിച്ചു.