ആലപ്പുഴ: സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ലജനത്ത് മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ചേർത്തല അമ്പലപ്പുഴ താലൂക്കുകളിൽ നിന്നും മുൻകൂട്ടി ലഭിച്ച പരാതികൾക്കും പുതിയതായി ലഭിക്കുന്ന പരാതികൾക്കുമായി നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ല പോലീസ് മേധാവി അറിയിച്ചു.

കളക്ട്രേറ്റിനു പടിഞ്ഞാറോട്ടുവരുന്ന അദാലത്തിൽ പങ്കെടുക്കുന്ന വാഹനങ്ങൾ ലജനത്ത് സ്കൂളിനുസമീപം ആളെയിറക്കി പടിഞ്ഞാറ് ബീച്ച് ഭാഗം, റിക്രീയേഷൻ ഗ്രൌണ്ട് എന്നിവടങ്ങളിൽ പാർക്കുചെയ്യേണ്ടതാണ്. സക്കറിയാ ബസാർ ഭഗത്തുനിന്നും വരുന്ന അദാലത്തിൽ പങ്കെടുക്കുന്ന വാഹനങ്ങൾ ലജനത്ത് സ്കൂളിനുസമീപം ആളെയിറക്കി ഇ.എം.എസ്സ് സ്റ്റേഡിയം ഗ്രൌണ്ടിൽ പാർക്കുചെയ്യേണ്ടതാണ്.
ഔദ്യോഗിക വാഹനങ്ങൾ കളക്ട്രേറ്റിൽ പാർക്ക് ചെയ്യേണ്ടതാണ്. മന്ത്രിമാര്‍, പ്രിൻസിപ്പൾ സെക്രട്ടറി,ജില്ലാകളക്ടർ, എം.പി.മാർ, എം.എൽ.എ മാർ എന്നിവരുടെ ഒഴികയുള്ള വാഹനങ്ങൾ യാതൊരു കാരണവശാലും സ്കൂൾ കോമ്പൌണ്ടിൽ പ്രവേശിക്കരുത്.

അദാലത്ത് നടക്കുന്ന സമയം പ്രൈവറ്റ് വാഹനങ്ങൾ സക്കറിയ ബസാറിൽ നിന്നും വടക്കോട്ട് പോകേണ്ടതാണ്.
പരാതി അദാലത്തിൽ എത്തുന്ന പൊതുജനങ്ങൾ കർശനമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്