കാസര്‍ഗോഡ്: പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് കുമ്പളയില്‍ മികച്ച പ്രതികരണം. പോളിയോ സ്വീകരിക്കുന്ന കുട്ടികളില്‍ നിന്നും നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണനാണയം നേടാന്‍ അവസരമൊരുക്കി കുമ്പള സി.എച്ച്.സി 4511 കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സ്വര്‍ണ്ണ നാണയ കൂപ്പണുമായി ആവേശത്തോടെയാണ് അമ്മമാര്‍ കുട്ടികളുമായി നാല്‍പതോളം പോളിയോ ബൂത്തുകളില്‍ എത്തിയത്.

കുമ്പള സി.എച്ച്.സിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമയും ബംബ്രാണ ഹെല്‍ത്ത് സെന്ററില്‍ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറയും ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ദിവാകരറൈ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വിവേകാനന്ദ ഷെട്ടി, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ്, പി.എച്ച്.എന്‍ സൂപ്പര്‍വൈസര്‍ ജൈനമ്മ തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുര്യാക്കോസ് ഈപ്പന്‍, പി.എച്ച്. എന്‍ ഇന്‍ ചാര്‍ജ്ജ് എസ്. ശാരദ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അഖില്‍ കാരായി, വാസു, ആശ പ്രവര്‍ത്തകരായ ബിന്ദു, പ്രിയ എന്നിവര്‍ സംബന്ധിച്ചു.