കാസര്‍ഗോഡ്: പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്‌കൂളിലെ പുതിയ കെട്ടിടം റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. സ്‌കൂളിലെ പ്രധാന ഓഫീസിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളാണുള്ളത്.
ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം പി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ വര്‍ഷം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും പുരസ്‌കാര വിതരണവും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ നിര്‍വ്വഹിച്ചു.