കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ മക്കള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ & എംപ്ലോയ്മെന്റ് (കിലെ) ആരംഭിക്കുന്ന സിവില്‍ സര്‍വീസ് ക്രാഷ് കോഴ്സ് പരിശീലനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി അഞ്ച് വരെ നീട്ടി. അപേക്ഷ kilecivilservice@gmail.com എന്ന ഇ-മെയില്‍ വഴി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ www.kile.kerala.gov.in ല്‍ ലഭിക്കും.