സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീം ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലോ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. കെ.എസ്.ആര്‍ റൂള്‍ 144 പ്രകാരമുള്ള അപേക്ഷയും മാതൃ വകുപ്പില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങിയ അപേക്ഷ സംസ്ഥാന എന്‍.എസ്.എസ് ഓഫീസര്‍, സംസ്ഥാന എന്‍.എസ്.എസ് സെല്‍, 4-ാം നില, വികാസ് ഭവന്‍.പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തില്‍ 20ന് വൈകിട്ട് അഞ്ചിന് മുന്‍പ് നല്‍കണം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായ ബന്ധപ്പെടുക.
