തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ സംഹിത സംസ്‌കൃത & സിദ്ധാന്ത, അഗദതന്ത്ര, ദ്രവ്യഗുണവിജ്ഞാന വകുപ്പുകളില്‍ കരാര്‍ അധ്യാപക നിയമനത്തിന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാക്കണം. ദ്രവ്യഗുണവിജ്ഞാന വകുപ്പില്‍ എട്ടിനും അഗദതന്ത്ര വകുപ്പില്‍ ഒന്‍പതിനും സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പില്‍ 10 നുമാണ് ഇന്റര്‍വ്യു. രാവിലെ 11 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ രാവിലെ 10 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ എത്തണം.