മാര്‍ച്ചിലെ ടി.എച്ച്.എസ്.എല്‍.സി പൊതുപരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.മാര്‍ച്ച് 17ന് (ബുധന്‍) ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ മലയാളം/കന്നട, 18ന് (വ്യാഴം) ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ ഇംഗ്ലീഷ്, 19ന് (വെള്ളി) ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ ജനറല്‍ എഞ്ചിനിയറിംഗ് (II), ഉച്ചയ്ക്ക് 2.40 മുതല്‍ 5.00 വരെ ഇലക്ട്രിക്കല്‍ ടെക്നോളജി (ഐ.എച്ച്.ആര്‍.ഡി), 22ന് (തിങ്കള്‍) ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ്, 23ന് (ചൊവ്വ) ഉച്ചയ്ക്ക് 1.40 മുതല്‍ 5.00 വരെ എഞ്ചിനിയറിംഗ് ഡ്രോയിംഗ് (III), ഉച്ചയ്ക്ക് 1.40 മുതല്‍ 4.00 വരെ ഇലക്ട്രോണിക്സ് ട്രേഡ് തീയറി (ഐ.എച്ച്.ആര്‍.ഡി),
24ന് (ബുധന്‍) ഉച്ചയ്ക്ക് 1.40 മുതല്‍ 4.00 വരെ കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.എച്ച്.ആര്‍.ഡി), 25ന് (വ്യാഴം) ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഊര്‍ജ്ജതന്ത്രം, 26ന് (വെള്ളി) ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ ട്രേഡ് തീയറി (15 വിഭാഗങ്ങള്‍ അനക്സര്‍ ഇ), ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ ജീവശാസ്ത്രം (ഐ.എച്ച്.ആര്‍.ഡി), 29ന് (തിങ്കള്‍) ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം, 30ന് (ചൊവ്വ) ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ രസതന്ത്രം എന്നിങ്ങനെയാണ് പരീക്ഷ. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും.