കേരള സംസ്ഥാന ബാംബു മിഷന്‍ സംഘടിപ്പിക്കുന്ന 17-ാമത് ‘കേരള ബാംബൂ ഫെസ്റ്റ്’ 16 മുതല്‍ 20 വരെ വെര്‍ച്വല്‍ എക്സിബിഷനായി സംഘടിപ്പിക്കും. കേരളത്തിലെ മുളയും അനുബന്ധ ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന കരകൗശലക്കാര്‍ക്കും ഉല്‍പ്പാദകര്‍ക്കും മേളയില്‍ സ്റ്റാളുകള്‍ സൗജന്യമായി അനുവദിക്കും. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.keralabamboomission.org ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സംസ്ഥാന ബാംബൂ മിഷന്‍ (കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍), വിദ്യാനഗര്‍, പോലീസ് ഗ്രൗണ്ടിന് എതിര്‍വശം, തൈക്കാട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസവുമായി ബന്ധപ്പെടുക. ഫോണ്‍: +91 471 2321882, +91 471 2322883.