അകത്തേത്തറ ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനായി നിര്വഹിക്കും. പട്ടികജാതി, പട്ടികവര്ഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്ലമെന്ററി കാര്യ മന്ത്രി എ.കെ. ബാലന് അധ്യക്ഷനാവും. ഒന്നാംഘട്ടത്തില് 6800 ചതുരശ്രയടിയില് ഹോസ്റ്റല് ബ്ലോക്ക്, ഓഫീസ് സൗകര്യങ്ങള്, കണ്ട്രോള് മുറി, സെക്യൂരിറ്റി മുറി, കവാടം, കുളപ്പുര, പാതകള്, ലാന്ഡ് സ്‌കേപ്പിങ് എന്നിവയാണ് ഒരുക്കിയത്. ഹോസ്റ്റല് ബ്ലോക്കില് 36 കുട്ടികള്ക്ക് താമസിക്കാനുള്ള 12 മുറികള്, വാര്ഡന്റെ മുറി, സ്വീകരണമുറി, രോഗിമുറി, അടുക്കള, സ്റ്റോര് മുറി, ഡൈനിങ് ഹാള്, ഷെഡ് എന്നിവ ഒന്ന് വീതവും രണ്ട് അതിഥി മുറികളും നാല് ശൗചാലയങ്ങളും ഉണ്ടാകും. സ്വീകരണമുറി, ഓഫീസ് ലോബി, ശൗചാലയം എന്നിവ ഉള്പ്പെടുന്നതാണ് ഓഫീസ് സൗകര്യങ്ങള്.
ആശ്രമത്തിലെ മരങ്ങള് മുറിച്ചു മാറ്റാതെ പ്രകൃതിയുടെ സ്വാഭാവികത നിലനിര്ത്തിക്കൊണ്ടാണ് ഹോസ്റ്റല്, ഓഫീസ്, കെട്ടിടങ്ങളുടെ നിര്മാണ പ്രവൃത്തികളും കുളം നവീകരണവും പൂര്ത്തിയാക്കിയത്. നിലവിലുണ്ടായിരുന്ന അടുക്കളയോട് ചേര്ന്ന ഭാഗം പൊളിച്ചാണ് ഹോസ്റ്റല് കെട്ടിടം പണിതത്. പഴമ നിലനിര്ത്തിയാണ് മ്യൂസിയം നിര്മിക്കുന്നത്. 2019 ഒക്ടോബര് 21 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശബരി ആശ്രമത്തില് രക്തസാക്ഷി സ്മൃതിമണ്ഡപത്തിന് ശിലാസ്ഥാപന കര്മം നിര്വഹിച്ചത്. അഞ്ചു കോടി ചെലവില് സാംസ്‌കാരിക വകുപ്പാണ് സ്മൃതി മണ്ഡപം നിര്മിക്കുന്നത്. ഹാബിറ്ററ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് നിര്മാണ ചുമതല. 2.60 കോടിയാണ് ഒന്നാം ഘട്ടത്തിനായി വകയിരുത്തിയത്. രണ്ടാം ഘട്ടത്തിലാണ് സെമിനാര് ഹാളും ലൈബ്രറിയും പൂര്ത്തിയാക്കുക.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി മൂന്ന് തവണ സന്ദര്ശിച്ച ഇടമാണ് ശബരി ആശ്രമം. കസ്തൂര്ബാ ഗാന്ധിയോടൊപ്പം ഗാന്ധിജി താമസിച്ച അപൂര്വം സ്ഥലങ്ങളില് ഒന്നാണ് ശബരി ആശ്രമം. ശ്രീനാരായണ ഗുരുവും മറ്റു സാമൂഹ്യ പരിഷ്‌കര്ത്താക്കളും സന്ദര്ശിച്ച സ്ഥലം കൂടിയാണ് ശബരി ആശ്രമം. 1923 ല് ടി.ആര്. കൃഷ്ണസ്വാമി അയ്യരാണ് ശബരി ആശ്രമം സ്ഥാപിച്ചത്. വി.കെ.ശ്രീകണ്ഠന്.എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്ജ്, ജില്ലാ കലക്ടര് മൃണ്മയി ജോഷി ശശാങ്ക്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്, ജി.ശങ്കര്, ഹരിജന് സേവക് സംഘ് കേന്ദ്ര നിര്വാഹക സമിതി അംഗം ഡോ.എന്.രാധാകൃഷ്ണന്, ഹരിജന് സേവക് സംഘ് സംസ്ഥാന ചെയര്മാന് ഡോ. എന്.ഗോപാലകൃഷ്ണന് നായര്, സാംസ്‌കാരിക വകുപ്പ് ഡയറക്ടര് ടി.ആര്. സദാശിവന് നായര് എന്നിവര് പങ്കെടുക്കും.