പാലക്കാട്: പരീക്ഷ സംബന്ധിച്ച ആശങ്കകള്, അനാവശ്യ പഠനഭയം, ഉറക്കകുറവ്, മറ്റ് ശാരീരിക അസ്വസ്ഥതകള് എന്നിവയാല് പഠനത്തില് ശ്രദ്ധ പതിപ്പിക്കാന് കഴിയാത്ത വിദ്യാര്ഥികള്ക്ക് സധൈര്യം പരീക്ഷയെ നേരിടാന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ‘സുധൈര്യ’ ത്തിലേക്ക് വിളിക്കാമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ആയുര്വേദം) അറിയിച്ചു. ജില്ലയിലെ പ്രശസ്തരായ അഞ്ച് ആയുര്വ്വേദ മന:ശാസ്ത്ര വിദഗ്ധര് എല്ലാ ദിവസവും വൈകീട്ട് നാല് മുതല് 6.30 വരെ വിദഗ്ധ നിര്ദ്ദേശവും കൗണ്സിലിംഗും സൗജന്യമായി നല്കുന്നു.
വിളിക്കേണ്ട നമ്പറുകള്:
ഡോ.നിഖില ചന്ദ്രന് – 9249819279
ഡോ.ജയന്തി വിജയന്– 9447845230
ഡോ.ഷമീന ജസീല് – 8606346884
ഡോ.മുഹമ്മദ് അനീസ്.പി – 9496361837
ഡോ.ഫസാനത്ത് അറബി – 9497466150