കാസര്‍ഗോഡ്:  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ പുഞ്ചാവി ഗവ. യു.പി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അസംബ്ലി ഹാള്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഇ. ചന്ദ്രശേഖരന്റെ എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചതാണ് അസംബ്ലി ഹാള്‍.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷയായി. കാഞ്ഞങ്ങാട് നഗരസഭ എല്‍.എസ്.ജി.ഡി അസി. എഞ്ചിനീയര്‍ റോയ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, കൗണ്‍സിലര്‍മാരായ നജ്മ റാഫി, ഫൗസിയ ശെരീഫ്, ടി. ബാലകൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി പുഷ്പ, ഹോസ്ദുര്‍ഗ്ഗ് എ.ഇ.ഒ പി.വി ജയരാജ്, ഹൊസ്ദുര്‍ഗ് ബി.പി.സി ഉണ്ണിരാജന്‍ മാസ്റ്റര്‍, എന്‍. ശബരീശന്‍, കെ. ചന്ദ്രന്‍ ഞാണിക്കടവ്, സി.കെ ബാബുരാജ്, എന്‍.വി ചന്ദ്രന്‍, അസിനാര്‍ സഹായി, പി.പി രാജു, പി.ടി.എ പ്രസിഡന്റ് ലത്തീഫ് കെ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി മായാകുമാരി സ്വാഗതവും സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി. രമേശന്‍ നന്ദിയും പറഞ്ഞു.