കായംകുളം എൻ.ടി.പി.സി നിലയത്തിന്റെ വാർഷിക ചെലവിന്റെയും വൈദ്യുത വാങ്ങൽ കരാറുകളുടെയും (DBFOO Bid-2 പ്രകാരമുള്ളത്) അംഗീകാരത്തിന് കെ.എസ്.ഇ.ബി നൽകിയ അപേക്ഷകളിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പൊതുതെളിവെടുപ്പ് ഒൻപതിന് നടക്കും. രാവിലെ 11 നും ഉച്ചയ്ക്ക് രണ്ടിനും എറണാകുളം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലെ കോൺഫറൻസ് ഹാളിലാണ് തെളിവെടുപ്പ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ എട്ടിന് ഉച്ചയ്ക്ക് 12 ന് മുൻപ് തപാലിലൂടെയോ ഇ-മെയിലിലൂടെയോ പേരും വിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം.
കെ.എസ്.ഇ.ബി നൽകിയ അപേക്ഷകൾ കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെളിവെടുപ്പ് നടത്തുക. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് തപാലിലൂടെയോ ഇ-മെയിലൂടെയോ അഭിപ്രായങ്ങൾ എട്ടിന് മുൻപ് ലഭിക്കത്തക്ക വിധം അറിയിക്കാം.
ഇ-മെയിൽ : kserc@erckerala.org വിലാസം: കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010.