കാസര്‍കോട്: വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടി ബി ഹോസ്ദുര്‍ഗ്ഗ് അപ്രോച്ച് റോഡും ശവപ്പറമ്പ് കൊട്രച്ചാല്‍ റോഡും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. എല്ലാ റോഡുകളും ദീര്‍ഘ കാലത്തേക്ക് നിലനില്‍ക്കുന്ന വിധത്തില്‍ മെക്കാഡം ടാറിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. തീരദേശത്ത് നിന്ന് ആരംഭിച്ച് മലയോര മേഖലയിലേക്ക് എത്തുന്ന റോഡുകള്‍, വലിയ പാലങ്ങള്‍ എന്നിവയുടെയെല്ലാം അടിസ്ഥാന വികസത്തിന് വലിയ ശ്രദ്ധയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷയായി. പി.ഡബ്ല്യൂ.ഡി എക്്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ പി വിനോദ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സി. ജാനകി കുട്ടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. അഹമ്മദലി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി സരസ്വതി, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി മായാകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ വന്ദന, സി.കെ ബാബുരാജ്, കെ.സി പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജമോഹന്‍ സ്വാഗതവും പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ. അനീശന്‍ നന്ദിയും പറഞ്ഞു.